ദേശീയ പണിമുടക്ക്, ഹർത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറുന്നത് ശരിയാണോ എന്ന് പരിശോധിക്കണം: വിഡി സതീശൻ

Spread the love

കോഴിക്കോട്: ദേശീയ പണിമുടക്ക്, ഹർത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. കേരളത്തില്‍ മാത്രമാണ് ഹർത്താലിനും ബന്ദിനും സമാനമായ അവസ്ഥയായി ദേശീയ പണിമുടക്ക് മാറുന്നത്. ഇത് കാലഹരണപ്പെട്ടതാണോ എന്ന് ചർച്ചചെയ്യണമെന്നും വിഡി. സതീശൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

video
play-sharp-fill

തുടർഭരണം ഉണ്ടായാല്‍ മലയാളത്തില്‍ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ല എന്ന എം.വി. ഗോവിന്ദൻ്റെ പരാമർശങ്ങളോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു . ഗോവിന്ദൻ ഭൂമിയിലേക്ക് തിരിച്ചുവരണം , എന്നിട്ട് നിലത്ത് കാലുകുത്തി നിന്ന് സംസാരിക്കണം. അദ്ദേഹം സ്ഥിരമായി കള്ളം പറയുന്നു. ഫാസിസ്റ്റ് പാർട്ടിയായി ഇടതുപക്ഷം മാറിയതിൻ്റെ വേദനയിലാണ് സാംസ്കാരിക നായകർ ഭരണം മാറണമെന്ന് പറയുന്നത്. വിഡി സതീശൻ പറഞ്ഞു.

കുറ്റ്യാടിയിലെ പിടിവലിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഷാഫി പറഞ്ഞിട്ടാണ് എന്നെ വിളിച്ചത്. ഞാൻ പ്രസംഗിച്ചപ്പോള്‍ മുല്ലപ്പള്ളി സീറ്റിലിരുന്നതാണ്. എന്നിട്ട് വീണു എന്ന് പറഞ്ഞു. ഇല്ലാത്ത കാര്യം ഊതി വീർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group