
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബത്തേരിയില്‍ നടന്ന കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റില്‍ സംസാരിക്കവേയായിരുന്നു അദേഹത്തിന്റെ ഈ പ്രതികരണം. നൂറ് സീറ്റുകള്‍ കടക്കുമെന്ന് പറയുന്നത് വെറുതെയല്ല, അതിനുള്ള കൃത്യമായ രാഷ്ട്രീയ സാഹചര്യവും നിലവില്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യാക്തമാക്കി.
എല്‍ഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫ് മാത്രമല്ല, കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും ആ ആത്മവിശ്വാസമാണ് നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്ന പറഞ്ഞതിന് പിന്നിമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടെന്ന പ്രചാരണം സിപിഎമ്മിന്റെ തന്ത്രമാണെന്നും ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ അവർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ നികുതി വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇടതുപക്ഷ സഹയാത്രികർ വരും ദിവസങ്ങളില്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കേരള രാഷ്ട്രീയത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും, യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ വിപുലമാക്കാൻ നിലവില്‍ സാധിച്ചിട്ടുണ്ടെന്നും മുന്നണിയുടെ കെട്ടുറപ്പോടെയുള്ള പ്രവർത്തനം വൻ വിജയത്തിലേക്ക് നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


