
ശബരിമല സ്വർണമോഷണ വിവാദത്തില്‍ സർക്കാരിനെ രൂക്ഷഭാഷയില്‍ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുരുതര കളവും വില്‍പ്പനയും നടന്നെന്ന് ഹൈക്കോടതി പറഞ്ഞെന്നും ലക്ഷക്കണക്കിന് ഭക്തരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്നും സതീശൻ ചോദിച്ചു. ക്രമക്കേട് ദേവസ്വം ബോർഡിന് അറിയാമായിരുന്നു. സർക്കാരിലെ വമ്ബൻമാർ പെടും എന്ന് അറിയാവുന്വത് കൊണ്ട് വിവരം മൂടി വച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വാസു സിപിഎമ്മിന്റെ സ്വന്തം ആളാണ്. എല്ലാവർക്കും എല്ലാം അറിയാമെന്നും മന്ത്രിമാർ ചട്ടം പഠിപ്പിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാനറുമായി പുറത്തിറങ്ങിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.