
തിരുവനന്തപുരം : അയ്യപ്പ സംഗമത്തിലൂടെ സിപിഎം നടത്തുന്നത് ഭൂരിപക്ഷ പ്രീണനം, ഇക്കാര്യം ഇപ്പോൾ എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും മനസിലായി കാണും.
എൻ എസ് എസുമായി യുഡിഎഫിന് ഒരു പ്രശ്നവുമില്ല. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നത്.
തീവ്ര നിലപാട് സ്വീകരിക്കുന്ന ഐ.എൻ.എല്ലിനെ കക്ഷത്തില്‍ വച്ചാണ് ഗോവിന്ദൻ യുഡിഎഫിനെ വിമർശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുസ്ലീം ലീഗിനെ കൂടെ കൂട്ടാൻ പുറകെ നടന്നവരാണ് സി.പി.എമ്മുകാർ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസ അയ്യ പ്പ സംഗമ വേദിയില്‍ വായിച്ചു ദേവസ്വം മന്ത്രി കോള്‍മയിർക്കൊണ്ടു.
ഈ മന്ത്രിയെ കണ്ടു ബി.ജെ.പിക്കാർ കോള്‍മയിർ കൊള്ളുകയാണ്. സി.പി.എം നീങ്ങുന്നത് ബി.ജെ.പിയുടെ അതേ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.