സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്ക് ഇനി മാസങ്ങൾ മാത്രമെ ആയുസുള്ളു; 6 മാസം കഴിഞ്ഞാൽ ഈ സർക്കാർ നിലംപൊത്തും: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Spread the love

തിരുവനന്തപുരം: സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്ക് ഇനി മാസങ്ങൾ മാത്രമെ ആയുസുള്ളു. 6 മാസം കഴിഞ്ഞാൽ ഈ സർക്കാർ നിലംപൊത്തുംമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേ കേ- കോ_ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ( സിഇഒ) സംസ്ഥാന കമ്മിറ്റി സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ ബ്ലാക്ക് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ ജീവനക്കാർക്ക് ഡി എ നൽകാനുള്ള രജിസ്ട്രാറുടെ നിർദ്ദേശം ഡി എ നിഷേധിക്കുന്നതിന് തുല്യമാണെ ന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സഹകരണ രജിസ്ട്രാറുടെ അശാസ്ത്രീയമായ ഡി എ നിർദ്ദേശം പിൻവലിക്കുക,ശമ്പള പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കുക,സബ്ബ് സ്റ്റാഫ് പ്രമോഷനുള്ള പ്രമോഷൻ ടെസ്റ്റ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ചിൽ കറുത്ത വേഷമണിഞ്ഞ് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.