ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കില്ല; സഹകരിക്കില്ല; ഉരുണ്ട് കളിച്ച് വി ഡി സതീശൻ

Spread the love

തിരുവനന്തപുരം: ആഗോള അയ്യപ്പ സം ഗമത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ നിലപാട് പറയാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പ സംഗമത്തെ യുഡിഎഫ് എതിർക്കുന്നുവെന്നും സംഗമത്തിൽ പങ്കെടുക്കില്ല എന്നുമായിരുന്നു യുഡിഎഫിൻ്റെ മുൻ നിലപാട്. എന്നാൽ സംഗമം ബഹിഷ്‌കരിക്കില്ലെന്നാണ് നിലവിൽ മാധ്യമങ്ങളോട് സതീശൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സംഗമവുമായി യുഡിഎഫ് സഹകരിക്കില്ലെന്നും വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു.

ചില ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും ഉത്തരം കിട്ടിയാൽ സംഗമത്തിൽ പങ്കെടുക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആഗോള അയ്യപ്പ സം ഗമവുമായി ബന്ധപ്പെട്ട സമുദയ സംഘടനകളുടെ നിലപാട് സംബന്ധിച്ച ചോദ്യങ്ങൾക്കും അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. അതിലൊന്നും ഇടപെടില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു.

ശബരിമല വികസനത്തിൽ എൽഡിഎഫ് സർക്കാർ ഒൻപത് വർഷം എന്ത് ചെയ്തു‌വെന്നും ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകിയാൽ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താമെന്നുമാണ് വി ഡി സതീശൻ പറയുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം ഗീക പീഡന കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വി ഡി സതീശൻ തയാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group