
പത്തനംതിട്ട: മാരാമണ്‍ കണ്‍വെൻഷനില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇല്ല. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെൻഷനില്‍ നിന്ന് വി.ഡി.സതീശനെ ഒഴിവാക്കി.സതീശനെ ക്ഷണിച്ചതില്‍ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്നുള്ള അഭിപ്രായ വ്യത്യാസം സഭക്കുള്ളില്‍ ഉണ്ടായതിനെ തുടർന്നാണ് ഒഴിവാക്കിയത്.കണ്‍വെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയില്‍ നിന്നാണ് പ്രതിപക്ഷനേതാവിനെ തഴഞ്ഞത്.
സതീശനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങളില്‍ വന്ന വാർത്ത സഭയുടെ അറിവോടെ അല്ലെന്നുമാണ് സഭ നേതൃത്വം നല്‍കുന്ന വിശദീകരണം. കണ്‍വെൻഷന്റെ ഭാഗമായി ഫെബ്രുവരി 15ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമെന്നായിരുന്നു റിപ്പോർട്ട്.
മാരാമണ്‍ കണ്‍വെൻഷന്റെ 130ാം മത് യോഗം ഫെബ്രുവരി ഒൻപത് മുതല്‍ 16 വരെ പമ്ബാ മണല്‍പുറത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് നടക്കുക. മലങ്കരയുടെ 22-ാം മാർത്തോമായും മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത രക്ഷാധികാരിയായുള്ള മാർത്തോമാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാർത്തോമാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലാണ് കണ്‍വെൻഷൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
130 വര്‍ഷം ചരിത്രമുള്ള മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുക്കാറുണ്ടെങ്കിലും പ്രസംഗിക്കാന്‍ വളരെ ചുരുക്കം ആളുകള്‍ക്കെ അവസരം ലഭിക്കാറുള്ളു. മുന്‍വര്‍ഷം ശശി തരൂര്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്ന യുവജനസമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. തരൂരിനെ കൂടാതെ എഴുത്തുകാരന്‍ സി.വി. കുഞ്ഞിരാമന്‍, മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍, എന്നിവരാണ് മുമ്ബ് മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിട്ടുള്ള അക്രൈസ്തവ നേതാക്കള്‍.