
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വിഡി സതീശന് ഹൈക്കമാന്റിന്റെ താക്കിത്. മുന്നണിയെ ഒന്നിച്ച് നയിക്കണമെന്ന് നിർദ്ദേശം. പാര്‍ട്ടി അധ്യക്ഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഹൈക്കമാൻഡ്. സുധാകരനെ പദവിയിൽ നിന്ന് മാറ്റണമെന്ന സതീശന്റെ നിർദേശം നേരത്തെ ഹൈക്കമാൻഡ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് സതീശന് തക്കീതും നൽകിയത്.
കെ.സുധാകരനെ മാറ്റണമെന്ന കടുംപിടുത്തത്തിൽ ആയിരുന്നു വിഡി.സതീശൻ. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയോട് സതീശൻ ഇത് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ഹൈക്കമാൻഡ് വഴങ്ങിയില്ല. പദവിയിൽ തുടരാനും പുനസംഘടന നടപടികളുമായി മുന്നോട്ടുപോകനും സുധാകരന് ഹൈക്കമാൻഡ് അനുമതി നൽകി.
ഇതിന് പിന്നാലെയാണ് സതീശന് ശക്തമായ താക്കീതും ഹൈക്കമാൻഡ് നൽകിയിരുക്കുന്നത്. പാർട്ടി അധ്യക്ഷനുമായി സഹകരിച്ച് പ്രവർത്തിക്കണം. പാർട്ടി പ്രവർത്തനത്തിൽ കൂടിയാലോചന വേണമെന്നും കെപിസിസി അധ്യക്ഷനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നും എഐസിസി വി ഡി സതീശന് നിർദേശം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി യോഗത്തിൽ നിന്ന് സതീശൻ വിട്ടുനിന്നതും, സംയുക്ത വാർത്ത സമ്മേളനം നടത്തണമെന്ന എഐസിസി നേതാക്കളുടെ നിർദേശം തള്ളിയതും നേതൃത്വം ഗൗരവമായി വിലയിരുത്തി. മാത്രമല്ല കെപിസിസിയോട് പോലും ആലോചിക്കാതെ 63 മണ്ഡലങ്ങളിൽ സർവെ നടത്തിയെന്ന പ്രഖ്യാപനവും സതീശന് തിരിച്ചടിയായെന്നാണ് വിവരം. പാർട്ടിയിലെ അനൈക്യത്തിൽ സതീശന് വ്യക്തമായ പങ്കുണ്ടെന്ന മുതിർന്ന നേതാക്കളുടെ പരാതിയും ഹൈക്കമാൻഡ് ഗൗരവമായി പരിഗണിച്ചൂവെന്നാണ് വിവരം.