
കടന്നാക്രമിച്ച് വി.ഡി സതീശന്‍; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും രൂക്ഷഭാഷയില്‍ മറുപടി; അച്ചടക്കമില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല; ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പറയരുതെന്ന് ഉമ്മന്‍ചാണ്ടിയോട് സുധാകരന്‍
സ്വന്തം ലേഖകന്‍
കോട്ടയം: ഡിസിസി അദ്ധ്യക്ഷസ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി സുധാകരനും സതീശനും. ഇരുവരുമായും ചര്‍ച്ച നടന്നെന്നും മറ്റുള്ളവരുടെ കാലത്ത് ഇത്ര വേഗം പട്ടിക പുറത്ത് വന്നിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ലിസ്റ്റിലുള്ള പേരുകള്‍ വീതം വയ്ക്കാനാണെങ്കില്‍ തങ്ങളുടെ ആവശ്യമുണ്ടോ എന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
അതേസമയം, പുതിയ ഡി സി സി പ്രസിഡന്റ് പട്ടികയില്‍ ഭിന്നാഭിപ്രായം സ്വാഭാവികമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടി പരസ്യ പ്രസ്താവന നടത്തരുതായിരുന്നെന്നും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പരസ്യ പ്രസ്താവന മനോവിഷമമുണ്ടാക്കി. ഉമ്മന്‍ ചാണ്ടി ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് നല്‍കിയവരുടെ പട്ടിക വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ ഉയര്‍ത്തിക്കാട്ടി. ഉമ്മന്‍ ചാണ്ടി നല്‍കിയ പേരുകള്‍ ഡയറിയില്‍ എഴുതിവെച്ചിരുന്നു. ആ പേരുകള്‍ തന്നെയാണ് പുതിയ പട്ടികയില്‍ വന്നിട്ടുള്ളത്. ആ ഡയറിയാണ് സുധാകരന്‍ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചര്‍ച്ച നടത്തിയല്ലെന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളില്‍ രണ്ട് നേതാക്കള്‍ മാത്രമായിരുന്നു ചര്‍ച്ച നടത്തിയിരുന്നത്. അവര്‍ കോണ്‍ഗ്രസിനെ നയിച്ചിരുന്ന കാലത്ത് ആരോടാണ് ചര്‍ച്ച നടത്തിയരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴുണ്ടായത് ചെറിയ പ്രതികരണങ്ങള്‍ മാത്രം. നേതാക്കളോട് നേരിട്ട് സംസാരിച്ചിരുന്നുന്നെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.