തിരുവനന്തപുരം: പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീതയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു വാക്ക് വീണു കിട്ടാൻ കാത്തിരിക്കുകയാണെന്നും പിണറായിയുടെ സനാതന പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും സതീശൻ പറഞ്ഞു. ശിവഗിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സനാതന ധർമ്മത്തെക്കുറിച്ച് പരാമർശം നടത്തിയത്.
സനാതന ധർമത്തെ ദുർവ്യഖാനം ചെയ്യുകയാണ്. സനാതന ധർമ്മം എങ്ങനെയാണ് ചാതുർ വർണ്യത്തിൻ്റെ ഭാഗമാകുന്നത്. സനാതന ധർമ്മം നമ്മുടെ സംസ്കാരമാണെന്നും വിഡി സതീശൻ പറഞ്ഞു. സനാതന ധർമ്മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതനധർമ്മം. അത് രാജ്യത്തെ മുഴുവൻ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണ്. കാവിവൽക്കരണം എന്ന വാക്ക് തന്നെ തെറ്റാണ്. അമ്പലത്തിൽ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും വിഡി സതീശൻ ചോദിച്ചു.
വയനാട് പദ്ധതിയിൽ സർക്കാർ കൂടുതൽ ഗൗരവം കാണിക്കണം. പുനരധിവാസത്തിനു നിശ്ചിത സമയ പരിധി വേണം. മൈക്രോ ലെവൽ ഫാമിലി പാക്കേജ് ആണ് വേണ്ടത്.
വീട് വെച്ച് കൊടുത്തത് കൊണ്ടു മാത്രം ആയില്ല. ദുരിത ബാധിതരുടെ കൃത്യമായ കണക്ക് പോലും സർക്കാരിന്റെ കൈയിൽ ഇല്ലെന്നും സതീശൻ പറഞ്ഞു.