സതീശന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് കലാപ ശ്രമം ; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

Spread the love

 

തിരുവനന്തപുരം : വി.ഡി സതീശന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. പൊലീസിന് നേരെയുള്ള കടന്നാക്രമം മാത്രമാണ് നടന്നത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് നല്ല ആത്മസംയമനം പാലിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

video
play-sharp-fill

 

 

 

അതിനിടെ, തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പൊലീല് വലിച്ചുകീറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ട ഈ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്. സമരത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിച്ചു നിന്ന് സമരം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.