ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ? ; പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം

Spread the love

സ്വന്തം ലേഖകൻ

കൽപ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയാനാട് എംപി ഓഫിസ് അടിച്ചു തകർത്ത സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധം കേരളമാകെ ശക്തമായിരിക്കെ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?

‘ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി! വധശ്രമക്കേസിൽ ഇപ്പോ ജയിലിലാണ്’; എസ്എഫ്ഐക്കെതിരെ ബൽറാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയ യുവാക്കൾ പൊലീസിനോട് രോഷം കാണിക്കുന്നതടക്കമുള്ളതിന്‍റെ വീഡിയോ പങ്കുവച്ചാണ് ബൽറാമിന്‍റെ വിമർശനം.
വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ മറുവശത്തെ ജനാലയിലൂടെ പുറത്തുചാടുന്നതടക്കം വീഡ‍ിയോയിലുണ്ട്.

ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു,
മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു!
എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്!
കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു.
ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?

‘ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി! വധശ്രമക്കേസിൽ ഇപ്പോ ജയിലിലാണ്’; എസ്എഫ്ഐക്കെതിരെ ബൽറാം

അതേസമയം ഇന്നലെയും ബൽറാം വിഷയത്തിൽ എസ് എഫ് ഐക്കെതിരെ രംഗത്തെത്തിയിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയിലിൽ കിടക്കുന്നത് ചൂണ്ടികാട്ടിയ ബൽറാം ഇന്നലെ അതിരൂക്ഷ വിമ‍ർശനമാണ് ഇന്നലെ ഉന്നയിച്ചത്.

സഹപാഠിയായ വിദ്യാർത്ഥിയെ ആയുധങ്ങളുപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച് കൊല്ലാൻ നോക്കിയതിന്റെ പേരിൽ എടുത്ത യഥാർത്ഥ വധശ്രമക്കേസിലാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിലിൽ കിടക്കുന്നതെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടികാട്ടിയിരുന്നു.