
തിരുവനന്തപുരം:വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായത്തിലെത്തി . സിസ തോമസിനെ എപിജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലാക്കി സർക്കാർ ഉത്തരവിറക്കി. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാല വിസിയായും നിയമിച്ചു.
ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നോമിനിയാണ് സിസ തോമസ്. മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ തീരുമാനം. നാലു വർഷത്തേക്കാണ് ഇരുവരുടെയും നിയമനം.


