ചിങ്ങവനത്തെ റേഷൻ വ്യാപാരി കെ.റ്റി.തോമസ് നിര്യാതനായി.

Spread the love

ചിങ്ങവനം: കേരളത്തിലെ റേഷൻ വ്യാപാരി സംഘടന രൂപികരണത്തിൽ പ്രധാന പങ്കുവഹിക്കുകയും ദീർഘകാലം
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റയായിരുന്ന കുഴിമറ്റം കൊച്ചു പറമ്പിൽ ( പുസ്തോക്കാരൻ )കെ.റ്റി തോമസ് (84)
നിര്യാതനായി.
സംസ്ക്കാരം ശനിയാഴ്ച 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4 ന് ചിങ്ങവനം സെൻ്റ് ജോൺസ് ക്നാനായ മലങ്കര കത്തോലിക്ക പള്ളിയിൽ . സംസ്ഥാന സെയിൽസ് ടാക്സ് അഡ്വൈസറി ബോർഡ് മെംമ്പർ,പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് മെംബർ,പനച്ചിക്കാട് റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ കോൺഗ്രസ്സ് (ഐ)പുതുപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജനറൽ സെക്രട്ടറി
പനച്ചിക്കാട് മണ്ഡലം പ്രസിഡൻ്റ് , കോട്ടയം ജില്ലാ ഭക്ഷ്യോപദേശക സമതിയംഗംഎന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ :അശ്വതി തോമസ് (ഒറ്റപ്ലാമൂട്ടിൽ ചിങ്ങവനം )
മക്കൾ :ജിമ്മി തോമസ് ( താലൂക്ക് പ്രസിഡൻ്റ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം . ജനറൽ സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് )
റ്റോം തോമസ് , ദീപചിൻ്റു( കുവൈറ്റ് )
മരുമക്കൾ :അനുപ കുടിലിൽ പിറവം , ആഷ (മഴുവനാംപറമ്പിൻ ഇരവിമംഗലം) ചിൻ്റു ബാബു ( ചേരാറ്റുകളത്തിൽ കോട്ടയം )

video
play-sharp-fill