കേരള സർവകലാശാലയില്‍ വിസി – രജിസ്ട്രാർ തർക്കം രൂക്ഷം; രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയാല്‍ തടയാൻ വിസി; വിസിയെ തടയുമെന്ന് എസ്‌എഫ്‌ഐ

Spread the love

തിരുവനന്തപുരം: കേരള സർവകലാശാലയില്‍ വിസി – റജിസ്ട്രാർ തർക്കം തുടരുകയാണ്.

റജിസ്ട്രാർ കെ എസ് അനില്‍ കുമാർ ഇന്ന് ഓഫീസില്‍ എത്തിയാല്‍ ഇടപെടാനാണ് വൈസ് ചാൻസലറുടെ തീരുമാനം. റജിസ്ട്രാർ ഓഫീസില്‍ എത്തിയാല്‍ തടയാൻ സുരക്ഷാ ഓഫീസർക്ക് നിർദേശം നല്‍കി. സസ്പെൻഷനിലുള്ള റജിസ്ട്രാർക്ക് അധികാരം ഇല്ലെന്ന് ആവർത്തിക്കുകയാണ് വിസി.

അതേസമയം റജിസ്ട്രാർക്ക് തുടരാമെന്നാണ് സിൻഡിക്കേറ്റിന്‍റെ പ്രഖ്യാപനം. വിസിയും റജിസ്ട്രാറും ഇന്ന് എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. വിസി വന്നാല്‍ തടയുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി ചോദിച്ച റജിസ്ട്രാർ അനില്‍ കുമാറിനോട്, സസ്പെൻഷനിലായ റജിസ്ട്രാർക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹൻ കുന്നുമലിന്‍റെ ചോദ്യം. തന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു റജിസ്റ്റാറുടെ മറുപടി. അനില്‍കുമാർ ഇന്ന് ഓഫീസില്‍ എത്തുമോ എന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.

ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും പ്രതിഷേധമുണ്ട്. എസ്‌എഫ്‌ഐ രാജ് ഭവനിലേക്ക് മാർച്ച്‌ നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. ഡിവൈഎഫ്‌ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്തും. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്.