വി സി നിയമനത്തിലെ സമവായം; ഗവര്‍ണര്‍ക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം; രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം

Spread the love

തിരുവനന്തപുരം: വി സി നിയമനത്തില്‍ ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതൃപ്തി.

video
play-sharp-fill

മുഖ്യമന്ത്രിയുടെ നിർബന്ധത്തില്‍ അവ്യക്തത ബാക്കി നില്‍ക്കെയാണ് വഴങ്ങല്‍ തിരിച്ചടിയാകുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നത്. വി സി നിയമനത്തില്‍ സുപ്രീംകോടതിയുടെ നിലപാട് ഗവർണർക്കാണ് തിരിച്ചടി ആകുന്നത് എന്നാണ് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

വഴങ്ങിയില്ലെങ്കില്‍ സർക്കാറിന് നേട്ടമാകുമായിരുന്നു എന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ സിപിഐക്കും അതൃപ്‌തിയുണ്ട്. ഉറച്ച നിലപാട് എടുത്തുവെങ്കില്‍ നിയമന അധികാരം ഗവർണ്ണറില്‍ നിന്ന് നഷ്ടമാകുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒത്തുത്തീർപ്പില്‍ നേട്ടം ലോക്ഭവനാണ് എന്നാണ് സിപിഐ അഭിപ്രായപ്പെടുന്നത്.