വാഴൂർ സോമന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സിറിയക് തോമസ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി :പീരുമേട് നിയമ സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച വാഴൂർ സോമന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്‌ഥാനാർഥിയായിരുന്ന സിറിയക് തോമസ് സുപ്രീം കോടതിയിൽ
ഹർജി നൽകി. ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അപ്പീലുമായി സുപ്രീം കോടതി യിൽ ഹർജി നൽകിയത്.
സിപിഐ സ്ഥാനാർഥിയായി മത്സരിച്ച വാഴൂർ സോമൻ്റെ വിജയം 1,835 വോട്ടിനായിരുന്നു. നാമ നിർദേശ പത്രികയ്‌ക്കൊപ്പം വാഴൂർ സോമൻ നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറ ച്ചുവച്ചെന്നും പത്രിക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വീകരിച്ചതു നിയമപരമല്ലെന്നും തന്റേതൊ ഴികെ മറ്റ് എല്ലാ സ്ഥാനാർഥിക
ളുടെയും സത്യവാങ്മൂലം ശരി യായല്ല ഫയൽ ചെയ്യപ്പെട്ടതെ ന്നുമാണ് അഭിഭാഷകനായ അൽജോ കെ. ജോസഫ് വഴി നൽ കിയ അപ്പീൽ ഹർജിയിലുള്ളത്.
ഭാര്യയുടെ പാൻ കാർഡ് വിവ രങ്ങൾ ഉൾപ്പെടുത്തിയില്ലെന്നും അപൂർണമായ പത്രിക അംഗീകരിച്ച വരണാധികാരിയുടെ നടപ ടി നിയമവിരുദ്ധമാണെന്നുമാണ് സിറിയക് തോമസിന്റെ പ്രധാനവാദം.
സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാനായിരിക്കെ വാഴൂർ സോമൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരി ക്കാൻ നാമനിർദേശ പത്രിക നൽകിയത് ഇരട്ട പദവിയുടെ പരിധിയിൽ വരുമെന്നും ചൂണ്ടി ക്കാട്ടുന്നു.
ول