
കോട്ടയം: വഴിയോര വായനശാലയും വട്ടംകൂടിയിരുന്നുള്ള വർത്തമാനവും തിരികെ കൊണ്ടുവരുന്നതിന്‍റെ ത്രില്ലിലാണ് പൂഞ്ഞാർ പാതാമ്പുഴ പബ്ലിക് ലൈബ്രറി.
പുതുതലമുറയിലെ നഷ്ടമാകുന്ന കാഴ്ചകളാകുന്ന ഒന്നിച്ചിരുന്നുള്ള പത്രം വായനയും വട്ടംകൂടലുമൊക്കെ ഹിറ്റാകുമെന്ന പ്രതീക്ഷയില്‍ സംഘാടകരും.
പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ അമ്പതാം വാര്‍ഷികത്തിനു മുന്നോടിയായാണ് വഴിയോര വായനശാലയും വര്‍ത്തമാനകേന്ദ്രവും തുറക്കുന്നത്.
ഇലഞ്ഞിത്തറ വർത്തമാനം

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാതാമ്പുഴ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വഴിയോര വായനമൂല എന്ന പേരില്‍ ആളുകള്‍ക്ക് എപ്പോഴും എടുത്തു വായിക്കാവുന്ന വിധം പുസ്തക റാക്ക് ക്രമീകരിച്ചുള്ള ലൈബ്രറി ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. പഴമയുടെ പ്രൗഢിയോടെ തട്ടികള്‍ ഉയര്‍ത്തിവയ്ക്കുന്ന കടമുറിക്കുള്ളിലാണ് വഴിയോര വായനശാല.
ഒട്ടുമിക്ക ദിനപത്രങ്ങളും ആനുകാലികങ്ങളും വായനശാലയിലുണ്ട്. എതിര്‍വശത്ത് റോഡരികിലെ വലിയ രണ്ട് ഇലഞ്ഞിമരങ്ങള്‍ക്കു ചുവട്ടില്‍, പൊളിഞ്ഞുപോയ കടയുടെ തറ പ്രയോജനപ്പെടുത്തിയാണ് ഇലഞ്ഞിത്തറ വര്‍ത്തമാനങ്ങള്‍ക്കു തുടക്കംകുറിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവിടം വായനയ്ക്കും കൂട്ടായ ചര്‍ച്ചകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വേദിയാവും.
വിഷ്വല്‍ തിയറ്റർ
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കിയ ഓഡിയോ – വിഷ്വല്‍ തിയറ്ററും വായനശാലയിലുണ്ട്. ലാപ് ടോപ്, പ്രൊജക്ടര്‍, മൈക്ക് സെറ്റ്, സ്പീക്കറുകള്‍, ടെലിവിഷന്‍ എല്ലാം ഉള്‍പ്പെടുന്നതാണ് ഓഡിയോ – വിഷ്വല്‍ സംവിധാനം. വഴിയോര
വായനശാലയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ബാബു കെ. ജോര്‍ജ് നിര്‍വഹിച്ചു. വഴിയോര വായനശാലയിലൂടെ വായനയുടെയും അറിവിന്‍റെയും വര്‍ത്തമാനത്തിന്‍റെയും പുതിയ ഒരിടം തുറക്കുകയാണെന്ന് ലൈബ്രറി സെക്രട്ടറി എബി പൂണ്ടിക്കുളം പറഞ്ഞു.