
തിരുവനന്തപുരം: വർക്കല ശിവഗിരി മഠത്തിലേക്കുള്ള യാത്രാമധ്യേ, വഴിയില്‍ പൂക്കളുമായി തന്നെ സ്വീകരിക്കാൻ കാത്തുനിന്ന വിദ്യാർത്ഥികള്‍ക്ക് അരികിലെത്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു.
പൂക്കളുമായി തന്നെ സ്വീകരിക്കാൻ കാത്തുനിന്ന കുട്ടികളെ കാണാൻ വാഹനം നിർത്തി അവർക്കരികിലെത്തി.
കാത്തുനിന്ന കുട്ടികള്‍ക്ക് രാഷ്‌ട്രപതി തൊട്ടരികില്‍ എത്തി കൈപിടിച്ചതിന്റെ അമ്പരപ്പ്. സ്‌കൂളില്‍ നട്ടുവളര്‍ത്തിയ ചെടികളിലെ പൂക്കള്‍ നല്‍കി കുട്ടികള്‍ രാഷ്‌ട്രപതിയെ വരവേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെലിപാഡില്‍നിന്നും ശിവഗിരി മഠത്തിലേയ്‌ക്കൂള്ള യാത്രയ്‌ക്കിടെയാണ് വര്‍ക്കല ജിഎംഎച്ച്‌എസ്‌എസിലെ എന്‍സിസി കേഡറ്റുകളും കുട്ടികളും പൂക്കളുമായി വഴിയരികില്‍ നില്‍ക്കുന്നതു കണ്ടത്.
കുട്ടികളെ കണ്ടതോടെ രാഷ്‌ട്രപതി വാഹനം നിര്‍ത്തി പുറത്തിറങ്ങി അവര്‍ക്കരികില്‍ എത്തുകയായിരുന്നു.



