
സ്വന്തം ലേഖകൻ
മലപ്പുറം: വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 13,000 ത്തിലേറെ രൂപ കണ്ടെടുത്തു. കൗണ്ടറില്‍ ലോറി ജീവനക്കാര്‍ കൈക്കൂലിയുമായി എത്തിയത് വിജിലന്‍സിന്‍റെ മുന്നിലേക്ക്. കൈക്കൂലി വാങ്ങി അമിതഭാരം കയറ്റി വരുന്ന ലോറികള്‍ കടത്തി വിട്ട് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു മലപ്പുറം വിജിലന്‍സ് സംഘത്തിന്‍റെ മിന്നല്‍ പരിശോധന.
മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി. ഫിറോസ് എം. ഷഫീക്കിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സി.ഐ. ജ്യോതീന്ദ്രകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഫിസില്‍ കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 13,260 രൂപ വിജിലന്‍സ് കണ്ടെടുത്തു. ഇത് ഏത് വകയിലുള്ളതാണെന്ന് മറുപടി നല്‍കാന്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്കായില്ല.
വിജിലന്‍സ് സംഘം പരിശോധന നടത്തവെ ലോറി ജീവനക്കാര്‍ കൈക്കൂലിയുമായി എത്തി. പരിശോധനാ വിവരം അറിയാതെയായിരുന്നു ഇവരെത്തിയത്. ഇത്തരത്തില്‍ കൗണ്ടറിലൂടെ നല്‍കിയ 1100 രൂപയും വിജിലന്‍സ് പിടികൂടി.



