ടൊവിനോ ചിത്രമായ ‘വഴക്കി’ന്റെ പ്രദർശനത്തിനിടെ ഐ.എഫ്.എഫ്‌.കെയില്‍ പ്രതിഷേധം; പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച ഡെലിഗേറ്റുകള്‍ക്ക് മുന്നില്‍ മൗനിയായി ടൊവീനോ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടൊവിനോ തോമസ് ചിത്രമായ ‘വഴക്കി’ന്റെ പ്രദർശനത്തിനിടെ ഐ.എഫ്.എഫ്.കെയിൽ പ്രതിഷേധം. റിസർവേഷൻ സീറ്റുകൾ 50 ശതമാനം ആക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡെലിഗേറ്റുകൾ രംഗത്തെത്തിയത്. നൂറ് ശതമാനം റിസർവേഷൻ ഏർപ്പെടുത്തിയതാണ് സിനിമ കാണാൻ എത്തിയവരെ ചൊടിപ്പിച്ചത്.

തുടർന്ന് ഡെലിഗേറ്റുകളും സംഘാടകരും തമ്മിൽ വാക്കു തർക്കമുണ്ടായി. സിനിമയുടെ പ്രദർശനം കഴിഞ്ഞെത്തിയ ടൊവിനോക്ക് മുന്നിലും ഡെലിഗേറ്റുകൾ പ്രതിഷേധം അറിയിച്ചു. പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷത്തെ ഐ.എഫ്.എഫ്‌.കെയില്‍ സിനിമകള്‍ക്ക് നൂറ് ശതമാനം റിസര്‍വേഷന്‍ എന്ന രീതിയാണ്. രാവിലെ 8 മണിക്ക് തുടങ്ങുന്ന ബുക്കിങ്ങിലൂടെയാണ് സീറ്റ് റിസര്‍വ് ചെയ്യുന്നത്. റിസർവ് ചെയ്തവർക്ക് മാത്രമേ സിനിമ കാണാൻ പറ്റുകയുള്ളൂ.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ചിത്രം പ്രദർശിപ്പിച്ചത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വഴക്ക്. ഐ.എഫ്. എഫ്.കെ വേദിയായ ഏരീസ് പ്ലക്സ് തിയറ്റർ ഒന്നിലാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രം പ്രദർശിപ്പിച്ചത്.