
കോട്ടയം ആലാമ്പള്ളി – മാന്തുരുത്തി റോഡിൽ വയോധികയുടെ മാലപൊട്ടിച്ചു കടന്നയാൾ പിടിയിൽ: നമ്പർ പ്ലേറ്റ് നിർമ്മിക്കുന്ന കട കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്: പ്രതിയെ പൊക്കിയത് പാമ്പാടി, ചിങ്ങവനം പോലീസ് സംയുക്തമായി
പാമ്പാടി : വയോധികയുടെ മാലപൊട്ടിച്ചു കടന്നയാളെ പാമ്പാടി, ചിങ്ങവനം സ്റ്റേഷനുകളിലെ പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പൊക്കി. കുറുമ്പനാടം കൊട്ടാരംകുന്ന് കോളനിയിൽ ജിജി കെ. ആൻ്റണിയാണ് പിടിയിലായത് ആലാമ്പള്ളി മാന്തുരുത്തി റോഡിൽ
കഴിഞ്ഞ ദിവസം ബൈക്കിൽ എത്തിയ പ്രതി വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിർദേശപ്രകാരം
പാമ്പാടി എസ്എച്ച് ഒ റിച്ചാർഡ് വർഗീസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
തുടർന്ന് സമീപത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതി സഞ്ചരിച്ച വാഹനത്തിൻ്റെ നമ്പർ പ്ലേറ്റിൽ സംശയം തോന്നിയ പോലീസ് വാഹനത്തിൻ്റെ നമ്പർ
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലേറ്റുകൾ നിർമ്മിക്കുന്ന നിരവധി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പാമ്പാടി പോലീസിൻ്റെ സഹായത്താൽ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. സമാന
രീതിയിൽ മണർകാട്ടും ,ചിങ്ങവനത്തും ഇയാൾക്ക് കേസുകൾ നിലവിൽ ഉണ്ട് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പാമ്പാടി പോലീസിൻ്റെ അന്വേഷണ സംഘത്തിൽ എസ്‌സി പി
ഒമാരായ ജിബിൻ ലോബോ , നിഖിൽ , സുധീഷ് മാക്സ് മില്ലൻ, സിപിഒ ശ്രീജിത്ത് തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.പാമ്പാടി പോലീസിൻ്റെ പഴുതടച്ചുള്ള അന്വേഷണമാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ സഹായകമായത്