video
play-sharp-fill
വായനാവേദി രൂപീകരണവും ചർച്ചാ കൂട്ടായ്മയും ഞായറാഴ്ച വൈകുന്നേരം 4 ന്

വായനാവേദി രൂപീകരണവും ചർച്ചാ കൂട്ടായ്മയും ഞായറാഴ്ച വൈകുന്നേരം 4 ന്

സ്വന്തം ലേഖകൻ

കൂരോപ്പട: വായനാവേദി രൂപീകരണവും ചർച്ചാ കൂട്ടായ്മയും ഞായറാഴ്ച വൈകുന്നേരം 4 ന് പബ്ലിക് ലൈബ്രറിക്ക് സമീപം നടക്കുന്ന കൂരോപ്പടയിലെ വായനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായുള്ള വായനാവേദിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. ബാബു നിർവ്വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണ സമിതിയംഗം ശശിധരക്കുറുപ്പ് അധ്യക്ഷത വഹിക്കും.
വി.എ.പുരുഷോത്തമൻ നായർ ,ഡോ.എം.ആർ.ഗോപാല കൃഷ്ണൻ, പി.പി.ഗോപിനാഥൻ നായർ ,റ്റി.ഒ.ജോസഫ്, ഉമേശ്.റ്റി.നായർ, റ്റി.എം.ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിലുള്ള വായനാവേദി ആദ്യ ചർച്ചക്ക് പ്രമുഖ പത്രപ്രവർത്തകൻ ബിജി കുര്യൻ നേതൃത്വം നൽകും.