
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഉടന്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി: ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം ഇന്ന് ചേരും.
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഉടന്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി:
നിലവില്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കല്‍ ദുഷ്‌ക്കരമാണെന്നും താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നുണ്ട്.
പാഠപുസ്തകങ്ങളുടെ പ്രിന്റിങ് ആരംഭിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകര്‍ന്ന രണ്ട് സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പ് നിര്‍മിക്കുമെന്നും ടൗണ്‍ ഷിപ്പ് മാതൃകയിലായിരിക്കും നിര്‍മാണമെന്നും മന്ത്രി പറഞ്ഞു
അതേസമയം സ്‌കൂള്‍ വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക യോഗം ഇന്ന് ചേരും.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.