വയനാട്ടിലെ ഈന്തപ്പനയിൽ നിറയെ കായ്കൾ: കൗതുക കാഴ്ച കാണാനും ഫോട്ടോയെടുക്കാനും വൻ തിരക്ക്.

Spread the love

പുല്‍പ്പള്ളി: നിറയെ കായുമായി ഈന്തപ്പന തലയുയർത്തി നിൽക്കുന്നതു കണ്ടാൽ അറബി നാട്ടിലാണോ എന്ന സംശയം. എന്നാൽ സംശയിക്കേണ്ട ഇതിങ്ങ് കൊച്ചു കേരളത്തിൽ വയനാട് ജില്ലയിലാണ്.

video
play-sharp-fill

പാടിച്ചിറ ആലത്തൂർ പടിഞ്ഞാറേക്കരയില്‍ രാജുവിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പനകള്‍ നിറയെ കായ്ച്ച്‌ നില്‍ക്കുന്നത്.
കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും ഈന്തപ്പനകള്‍ നിറച്ച്‌ കായ്ച്ചതോടെ കാണികളുടെ എണ്ണവും വർധിച്ചു.

പാടിച്ചിറ ആലത്തൂർ. മന്നു വർഷം മുന്പ് പുതിയവീട്ടില്‍ താമസമാക്കിയപ്പോഴാണ് താമരശേരിയില്‍ നിന്നും കൊണ്ടുവന്ന ഈന്തപ്പനയുടെ നാല് തൈകള്‍ നട്ടത്.
കഴിഞ്ഞ വർഷം മൂന്നാല് കുലകള്‍ കായ്ച്ചെങ്കിലും ഇത്തവണയാണ് നിറയെ കായിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായ്ച്ചു നില്‍ക്കുന്ന ഈന്തപ്പനകള്‍ കാണാനും ചിത്രങ്ങളെടുക്കാനും നിരവധിയാളുകളാണ് രാജുവിന്റെ വീട്ടിലേക്കെത്തുന്നത്. വയനാട്ടിലും ഈന്തപ്പന നല്ലപോലെ വളരുമെന്നതിന്റെ തെളിവാണ് തങ്ങളുടെ മുറ്റത്തെ ഈന്തപ്പനകളെന്ന് രാജു പറഞ്ഞു.