video
play-sharp-fill

Friday, May 16, 2025
Homeflashവയനാട്ടിൽ രാഹുലിനായി മനോരമയുടെ നുണപ്രചാരണം: ഉളുപ്പില്ലാതെ കള്ളം പറഞ്ഞ മനോരമയെ പൊളിച്ചടുക്കി തുഷാർ വെള്ളാപ്പള്ളിയുടെ സൈബർ...

വയനാട്ടിൽ രാഹുലിനായി മനോരമയുടെ നുണപ്രചാരണം: ഉളുപ്പില്ലാതെ കള്ളം പറഞ്ഞ മനോരമയെ പൊളിച്ചടുക്കി തുഷാർ വെള്ളാപ്പള്ളിയുടെ സൈബർ പോരാളികൾ; നട്ടാൽകുരുക്കാത്ത നുണ പ്രചരിപ്പിച്ച മനോരമ ഒടുവിൽ കണ്ടം വഴി ഓടി

Spread the love

സ്വന്തം ലേഖകൻ

കൽപ്പറ്റ: വയനാട്ടിൽ രാഹുലിനായി നട്ടാൽകുരുക്കാത്ത നുണപ്രചാരണവുമായി മലയാള മനോരമ ചാനലും ഓൺലൈനും. ഞായറാഴ്ച രാവിലെ വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ അഭിമുഖം വളച്ചൊടിച്ച് വിവാദമാക്കിയാണ് മനോരമ ചാനലും ഓൺലൈൻ പത്രവും രംഗത്തിറങ്ങിയത്. എന്നാൽ, വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയ്്ക്കായുള്ള നാൽപ്പത് അംഗ സൈബർ സേനാംഗങ്ങൾ ശക്തമായി നടത്തിയ ഇടപെടലിനൊടുവിൽ മലയാള മനോരമ വാർത്ത പിൻവലിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 10:30 ന് മനോരമ ചാനലിൽ നിന്നും അവതാരകൻ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. മാവോയിസ്റ്റ് ഭീഷണിയെ തുടർന്നുള്ള സുരക്ഷാക്രമീകരണങ്ങളേയും വയനാട്ടിലെ എൻഡിഎ പ്രചാരണത്തിനെ പറ്റിയുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിൽ വയനാട്ടിലെ ജനങ്ങളോട് മാറി മാറി വന്ന സംസ്ഥാന ജനപ്രതിനിധികൾ കാണിക്കുന്ന അനീതി തുറന്നു പറയുകയുണ്ടായി. ഇപ്രകാരം ആയിരുന്നു മറുപടി ‘ എൽഡിഎഫും യുഡിഎഫും പലഘട്ടങ്ങളിലായി എംഎൽഎമാരും എംപിമാരുമായി ഇവിടെ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് കേരളത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വിവരം പോലും അറിയാത്ത രീതിയിൽ ആണ് ഇവിടുത്തെ പ്രവർത്തനം. ഒരുതരത്തിലുമുള്ള സംസ്ഥാന, കേന്ദ്ര സർക്കാരിൻറെ സഹായങ്ങൾ ഇവിടെ കിട്ടിയിട്ടില്ല. എന്നാൽ മനോരമ ലേഖകൻ ഇങ്ങനെ ഒരു പ്രസ്താവനയെ ‘തുഷാർ വെള്ളാപ്പള്ളി വയനാടിനെ അപഹസിച്ചു’ എന്ന രീതിയിൽ വാർത്ത അടിച്ചിറക്കി. തൃശൂർ ആസ്പദമാക്കി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന 40 അംഗ സൈബർ പോരാളികളുടെ ശക്തമായ ഇടപെടൽ മൂലം മനോരമയുടെ വാർത്ത ഫേസ്ബുക്ക് പേജിൽ നിന്നും പിൻവലിച്ചു. മാധ്യമധർമ്മത്തിന് നിരക്കാത്ത രീതിയിൽ മഞ്ഞപത്രത്തിൻറെ വിലപോലും ഇല്ലാത്ത തരത്തിലുള്ളതായിരുന്നു മലയാള മനോരമയുടെ തെറ്റായ വാർത്ത. കോൺഗ്രസ് സ്ഥാനാർത്ഥിയായി വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ മുതൽ മലയാള മനോരമ വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മലയാള മനോരമ തുഷാറിനെതിരെ നുണക്കഥകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments