
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എൽ.ഡി.എഫ് കളത്തിലിറക്കും.
തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ സിപിഐയുടെ മൊകേരിയെ എൽ.ഡി.എഫ് കളത്തിലിറക്കും.
ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്.
വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എൽ.എ ആയിട്ടുണ്ട്. മുമ്പ് സത്യൻ മൊകേരി മത്സരിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്
റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ രണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടിൽനിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വയനാട്ടിൽ പ്രിയങ്കയെത്തിയതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയുടെ കന്നി അങ്കമാണിത്. പ്രിയങ്കയുടെ
സ്ഥാനാർഥിത്വം കോൺഗ്രസ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു . രാജി പ്രഖ്യാപന സമയത്തുതന്നെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനവും നടത്തി. പ്രിയങ്കക്ക് രാഹുലിനെക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.