വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്: ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷം കല്‍പ്പറ്റ പുതിയ ബസ്റ്റാൻഡില്‍ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്.

Spread the love

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്.

video
play-sharp-fill

ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷം കല്‍പ്പറ്റ പുതിയ ബസ്റ്റാൻഡില്‍ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്.

സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ച്‌ അവരുടെ മനസറിഞ്ഞ നേതാവിനെ കാണാനായി നൂറ് കണക്കിന് ബിജെപി പ്രവർത്തകരാണ് തടിച്ച് കൂടിയത്. തുറന്ന ജീപ്പില്‍ ജ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നങ്ങള്‍ക്കിടയിലേക്കെത്തിയ നവ്യ ഹരിദാസിനെ പുഷ്പഹാരം അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും പ്രവർത്തകർ ഗംഭീര വരവേല്‍പ്പ് നല്‍കി.

വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് നവ്യ ഹരിദാസ് പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും അവരുടെ ഉത്സാഹവും ഊർജ്ജവും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും നവ്യ പറഞ്ഞു.