വായന വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി ശ്രദ്ധേയമായി കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

Spread the love

കുമരകം :ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി ലോകപ്രശസ്തരായ വിവിധ ഭാഷ എഴുത്തുകാരുടെയും പ്രമുഖരായ സാഹിത്യ കാരൻമാരുടെയും കഥകൾ, നോവലുകൾ, നിരൂപണങ്ങൾ, കവിതകൾ തുടങ്ങിയവയുടെ പ്രദർശനം ഒരുക്കി.

ഒരാഴ്ചക്കാലമായുള്ള വായന വാരാചരണങ്ങളുടെ ഭാഗമായി വായനദിന പോസ്റ്റർ പ്രദർശനങ്ങൾ, അക്ഷരമാല, പ്രശ്നോത്തരികൾ, വായനയാണ് ലഹരി, തുടങ്ങി

വൈവിധ്യമേറിയ പരിപാടികൾ സ്കൂളിൽ നടത്തി വരികയാണ്. പുസ്തക പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരനും സ്കൂൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെഡ്മാസ്റ്ററുമായ എസ് കെ നിഷാദ് ഉദ്ഘാടനം ചെയ്തു. വി എച്ച് എസ് സി പ്രിൻസിപ്പാൾ ബിജീഷ് എം എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ടി.സത്യൻ ആശംസകൾ അർപ്പിച്ചു. നാഷണൽ

സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ വിനോദ് ആർമി കരിയർ മാസ്റ്റർ മനോ ജോസഫ്, സജ്ജയൻ കെ ആർ, ലേഖമോൾ വി ആർ, കണ്ണൻ വി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.