
തിരുവനന്തപുരം: ദുരന്തഭൂമിയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒരു നാട് മുഴുവൻ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും, കൈയിലുള്ള വികസന ഫണ്ട് നല്‍കാതെ പിശുക്ക് കാട്ടിയ ജനപ്രതിനിധികളുടെ പട്ടിക പുറത്തുവന്നത് വലിയ നാണക്കേടായി മാറുന്നു.
വയനാട് പുനരധിവാസത്തിനായി തങ്ങളുടെ MPLADS ഫണ്ട് അനുവദിക്കാത്ത 17 ലോക്സഭാ എം.പിമാരുടെ വിവരങ്ങളാണ് സർക്കാർ ഇപ്പോള്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത്.
പട്ടികയിലെ പ്രമുഖർ ആരൊക്കെ?
ഈ ‘നാണക്കേടിന്റെ പട്ടികയില്‍’ വയനാട് എം.പി പ്രിയങ്ക ഗാന്ധി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരടക്കം 15 യു.ഡി.എഫ് എം.പിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ കണ്ണീരൊഴുക്കുമ്പോഴും ഫണ്ട് അനുവദിക്കുന്നതില്‍ കാട്ടിയ ഈ അലംഭാവം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാന കണ്ടെത്തലുകള്‍:
ലോക്സഭ: കേരളത്തില്‍ നിന്നുള്ള 17 എം.പിമാർ ഫണ്ട് അനുവദിച്ചില്ല.
രാജ്യസഭ: ജെബി മേത്തർ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് അംഗങ്ങളും ലിസ്റ്റിലുണ്ട്.
മറുവാദം: ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും സി.എം.ഡി.ആർ.എഫിലേക്ക് പണം നല്‍കിയില്ല എന്നതുകൊണ്ട് സഹായിച്ചില്ല എന്ന് അർത്ഥമില്ലെന്നുമാണ് എം.പിമാരുടെ വിശദീകരണം.
ഒരു വശത്ത് പിശുക്ക്, മറുവശത്ത് മെല്ലെപ്പോക്ക്!
ജനങ്ങള്‍ നല്‍കിയ 773.98 കോടി രൂപയില്‍ വെറും 165.87 കോടി രൂപ മാത്രമാണ് സർക്കാർ ഇതുവരെ വിനിയോഗിച്ചത് എന്നതും ഈ നാണക്കേടിന്റെ ആക്കം കൂട്ടുന്നു.സഹായം നല്‍കേണ്ടവർ പട്ടികയുണ്ടാക്കി പരസ്പരം പഴിചാരുമ്പോള്‍, ഇന്നും വാടകവീടുകളിലും താല്‍ക്കാലിക ഷെഡുകളിലും കഴിയുന്ന വയനാട്ടിലെ പാവം മനുഷ്യരുടെ അവസ്ഥ ആര് കാണും?



