
വയനാട് പുല്‍പ്പള്ളി ബാങ്ക് ക്രമക്കേട്; മുൻ കെ.പി.സി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം ഇഡി അറസ്റ്റില്‍. കോഴിക്കോട് ഇഡി യൂണിറ്റിന്റെ നടപടിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വന്തം ലേഖിക
വയനാട്: ബാങ്ക് മുൻ പ്രസിഡന്റാണ് കെകെ എബ്രഹാം. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ എപബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇഡി ഓഫീസില്‍ തിരികെ എത്തിച്ചിരുന്നു.
എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കള്ളപ്പണം വെളുപ്പിക്കാനും വായ്പ തട്ടിപ്പ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു എന്നും ഇഡി കണ്ടെത്തിയിരുന്നു. പുല്‍പ്പള്ളി ബാങ്കില്‍ നിന്ന് ലോണെടുത്ത കര്‍ഷകൻ ആത്മഹത്യ ചെയ്തിരുന്നു. 80,000 രൂപയായിരുന്നു ലോണെടുത്തിരുന്നത്. എന്നാല്‍ 40 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കര്‍ഷകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കെ കെ എബ്രഹാം ഉള്‍പ്പെടെ നാലോളം പേരുടെ പേരുവിവരങ്ങള്‍ ആത്മഹത്യക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഏകദേശം എട്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇഡി കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. 10 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.