
വയനാട് : നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എങ്കിലും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത് സന്തോഷം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.
ഡി രാജയും രാഹുല്‍ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്ന് പത്രത്തില്‍. ഡല്‍ഹിയില്‍ കെട്ടിപ്പിടുത്തവും വയനാട്ടില്‍ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നത്. വിചിത്രമായ മത്സരമാണ് വയനാട്ടില്‍ നടക്കുന്നത്. പരിഹാസ്യമാണ് ഈ നിലപാട് എന്നും സുരേന്ദ്രൻ ചോദിച്ചു.
എന്തുകൊണ്ടാണ് ഒരു പട്ടികവർഗ്ഗക്കാരി രാഷ്ട്രപതി ആകുന്നതിന് രാഹുൽ ഗാന്ധി എതിർത്തത് ?പട്ടികവർഗ്ഗക്കാർ 20% വരുന്ന മണ്ഡലത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് രാഷ്ട്രപതിക്കെതിരെ നിലപാട് സ്വീകരിക്കുന്നത്? രാഹുല്‍ ഗാന്ധി ഇത് വയനാട്ടിലെ ജനങ്ങളോട് പറയാൻ തയ്യാറാവണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ ഗാന്ധി അയോധ്യ സന്ദർശിക്കുമോ? എന്തുകൊണ്ടാണ് അയോധ്യ ഇതുവരെ സന്ദർശിക്കാത്തത്? വയനാട് തെരഞ്ഞെടുപ്പിന് മുമ്ബ് അയോധ്യ സന്ദർശനം നടത്താൻ രാഹുല്‍ഗാന്ധിക്ക് ധൈര്യമുണ്ടോ? മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ആണ് രാഹുല്‍ഗാന്ധിയുടെ ഇവിടുത്തെ പ്രചാരകർ. രാഹുല്‍ ഗാന്ധിയുടെ മതനിരപേക്ഷ നിലപാട് ഏകപക്ഷീയമാണ്.
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഇവിടെ റാലി നടത്താൻ അദ്ദേഹം തായാറാകുമൊ എന്നും അദ്ദേഹം ചോദിച്ചു.