കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയി ; കാണാതായ വനിതാ സി.ഐയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

Spread the love

 

വയനാട് :പനമരം പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ സി.ഐ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നാണ് കണ്ടെത്തിയത്. കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയ എലിസബത്തിനെ തിങ്കളാഴ്ചയാണ് കാണാതായത്.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി എലിസബത്ത് പുറപ്പെട്ടിരുന്നു. എന്നാൽ കോടതിയിൽ എത്തിയില്ല. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോട് കൽപ്പറ്റയിൽ ഉണ്ടെന്നാണ് സിഐ പറഞ്ഞത്. പിന്നീട് എലിസബത്തിന്റെ ഔദ്യോഗിക നമ്പർ ഉൾപ്പടെ സ്വിച്ച് ഓഫായി.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും എലിസബത്ത് കോഴിക്കോട് എത്തിയതായും പാലക്കാടേക്കുള്ള ബസിൽ കയറിയതായി വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group