സ്വന്തംലേഖകൻ
കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന് വായനാ ദിനമായ നാളെ (ജൂണ്‍ 19) തുടക്കം കുറിക്കും. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് തിരുവഞ്ചൂര്‍ ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് വി.കെ. കരുണാകരന്‍ അധ്യക്ഷനാകും.
ബാലസാഹിത്യകാരന്‍ പ്രഫ. എസ്. ശിവദാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഫ. കെ. ആര്‍ ചന്ദ്രമോഹന്‍ വായനാ പക്ഷാചരണ കര്‍മ്മപരിപാടി അവതരിപ്പിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ചില്‍ഡ്രന്‍സ് ഹോമിലെ ലൈബ്രറിക്ക് സംഭാവന ചെയ്യുന്ന അന്‍പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ ജില്ലാ കളക്ടര്‍ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയില്‍നിന്ന് ഏറ്റുവാങ്ങും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. ശശീന്ദ്രനാഥ് വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും.
അയര്‍കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ജോയ്സ് ജോസഫ് കൊറ്റത്തില്‍, ഗ്രാമപഞ്ചായത്തംഗം നിസ കുഞ്ഞുമോന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. മാത്യു, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ജി.എം. നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി.എന്‍. ശ്രീദേവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി.ജെ. ബിനോയ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ ചരമദിനത്തില്‍ തുടങ്ങി ലൈബ്രറി കൗണ്‍സിലിന്‍റെ പ്രഥമ സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന ഐ.വി. ദാസിന്‍റെ ജډദിനമായ ജൂലൈ ഏഴിന് സമാപിക്കുന്ന വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും. ജില്ലാഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ എന്നിവ സംയുക്തമായാണ് പക്ഷാചരണം നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group