
കോട്ടയം: വയലാർ രാമവർമ്മയുടെ 50-ാം ചരമ വാർഷികത്തിന്റെ ഭാഗമായി കോട്ടയം പബ്ലിക്ക് ലൈബ്രറി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയലാർ സ്മൃതി@50 വയലാർ അനുസ്‌മരണ പ്രഭാഷണവും വയലാർ ഗാനസസ്യയും നാളെ നടത്തും.
ഞായർ വൈകുന്നേരം അഞ്ചുമണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളില്‍ മുൻമന്ത്രിയും പ്രമുഖ പ്രഭാഷകനുമായ മുല്ലക്കര രത്‌നാകരൻ വയലാർ ഗാനങ്ങളെ കോർത്തിണക്കി പ്രഭാഷണം നടത്തും.
പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അഡ്വ.വി.ബി ബിനു ,ഫാ.ഡോ.എം.പിജോർജ് ,കെ സി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് സൂര്യ മെലഡീസ് അവതരിപ്പിക്കുന്ന വയലാർ ഗാനസന്ധ്യ.




