വയലാർ കരോക്കെ ഗാനമത്സരം:ഒക്ടോബർ 20 – ന് കോട്ടയം കൊല്ലാട്: സംഘടിപ്പിക്കുന്നത് നൊസ്റ്റാൾജിയ ക്രീയേഷൻസ്

Spread the love

കോട്ടയം;വയലാർ രാമ വർമ്മയുടെ 49-ാം അനുസ്മരണത്തോടനുബന്ധിച്ച് നൊസ്റ്റാൾജിയ ക്രീയേഷൻസ് സംഘടിപ്പിക്കുന്ന മൂന്നാമത് വയലാർ കരോക്കെ ഗാനമൽസരം ഈ മാസം 20 ന് കോട്ടയം കൊല്ലാട് നടക്കും.

വയലാറിന്റെ ഗാനങ്ങൾ മാത്രമേ മത്സരത്തിൽ പാടാൻ അനുവദിക്കു.

പ്രഗത്ഭരായ സംഗീത സംവിധായരും സംഗീതാധ്യാപകരം വിധികർത്താക്കളായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ കോട്ടയത്ത് വച്ച് നടക്കുന്ന വയലാർ അനുസ്മരണവും ഗാന

സന്ധ്യാ ചടങ്ങിൽ വച്ച് വിതരണം ചെയ്യുമെന്ന് നൊസ്റ്റാൾജിയ ക്രീയേഷൻസ് ജനറൽ കൺവീനർ

അഡ്വ:മജേഷ് കാഞ്ഞിരപ്പള്ളി അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനും രജിസ്ട്രേഷനുമായി

ക്രീയേഷൻസ് ഡയറക്ടർ സിബിപീറ്റർ 9061152474 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടുക.