വയലാർ സ്‌മൃതി @50: കോട്ടയം പബ്ലിക്ക് ലൈബ്രറി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണവും ഗാന സന്ധ്യയും നവംബർ 16ന്

Spread the love

കോട്ടയം: മലയാളത്തിൻ്റെ അനശ്വര കവി വയലാർ രാമവർമ്മ വിടവാങ്ങിയിട്ട് അൻപതു വർഷം എത്തിയതിൻ്റെ ഭാഗമായി കോട്ടയം പബ്ലിക്ക് ലൈബ്രറി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വയലാർ സ്മൃതി@50 എന്ന തലക്കെട്ടിൽ വയലാർ അനുസ്‌മരണ പ്രഭാഷണവും വയലാർ ഗാനസസ്യയും നടത്തുന്നു.

video
play-sharp-fill

നവംബർ 16ന് ഞായർ വൈകുന്നേരം അഞ്ചുമണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിൽ മുൻമന്ത്രിയും പ്രമുഖ പ്രഭാഷകനുമായ മുല്ലക്കര രത്‌നാകരൻ വയലാർ ഗാനങ്ങളെ കോർത്തിണക്കി പ്രഭാഷണം നടത്തും.

പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ.വി.ബി ബിനു ഫാ.ഡോ.എം.പിജോർജ് കെ സി വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സൂര്യ മെലഡീസ് അവതരിപ്പിക്കുന്ന വയലാർ ഗാനസന്ധ്യയും ഉണ്ടായിരിക്കും.