
സ്വന്തം ലേഖകൻ
കോട്ടയം: വയലാർ രാമ വർമ്മയുടെ 49-ാം അനുസ്മരണത്തോടനുബന്ധിച്ച് നൊസ്റ്റാൾജിയ ക്രീയേഷൻസ് സംഘടിപ്പിക്കുന്ന മൂന്നാമത് വയലാർ കരോക്കെ ഗാനമൽസരം ഒക്ടോബർ 20 ന് കോട്ടയം കൊല്ലാട് വച്ച് നടത്തുന്നു. വയലാറിന്റെ ഗാനങ്ങൾ മാത്രമാണ് മത്സരത്തിൽ പാടാൻ സാധിക്കുകയുള്ളൂ. പ്രഗത്ഭരായ സംഗീത സംവിധായരും സംഗീതാധ്യാപകരം വിധികർത്താക്കളായിരിക്കും.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മത്സരത്തിൽ വിജയികളാകുന്നവർക്ക് ഇത്തവണ 26 പുരസ്ക്കാരങ്ങൾ ആണ് നൽകുന്നത്. വയലാർ പുരസ്‌കാരം ,സലിൽചൗദരി പുരസ്‌കാരം , ദേവരാജൻ മാസ്റ്റർ പുരസ്‌കാരം. കെ രാഘവൻ പുരസ്‌കാരം, വി ദക്ഷിണാ മൂർത്തി പുരസ്‌കാരം , എംഎസ് വിശ്വനാഥൻ പുരസ്‌കാരം, ഉദയ താര പുരസ്‌കാരം 4 പേർക്ക്. രജത താര പുരസ്‌കാരം 4 പേർക്ക് , സുവർണ്ണ താര പുരസ്‌കാരം 4 പേർക്ക് , ഹൃദയ താര പുരസ്‌കാരം 4 പേർക്ക് ,മഹിത താര പുരസ്‌കാരം 4 പേർക്ക് , എന്നിങ്ങനെ വിവിധ ഇനങ്ങളിലായി 26 പുരസ്‌കാരങ്ങൾ ആണ് നൽകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറ്റഗറി ഇല്ലാതെ 6 പുരസ്‌കാരങ്ങൾ. കൂടാതെ 12 വയസു മുതൽ 16 വയസു വരെ ,17 മുതൽ 25 വരെ,26 മുതൽ 45 വരെ, 46 മുതൽ 56 വരെ , 57 മുതൽ എന്നീ പ്രായത്തിൻ്റെ കാറ്റഗറി അടിസ്ഥാനത്തിൽ 20 പുരസ്ക്കാരങ്ങൾ കൂടി നൽകും. വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ കോട്ടയത്ത് വച്ച് നടക്കുന്ന വയലാർ അനുസ്മരണവും ഗാന സന്ധ്യാ ചടങ്ങിൽ വച്ച് വിതരണം ചെയ്യുമെന്ന് നൊസ്റ്റാൾജിയ ക്രീയേഷൻ സ് ജനറൽ കൺവീനർ അഡ്വ:മജേഷ് കാഞ്ഞിരപ്പള്ളി അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനും രജിസ്ട്രേഷനുമായി ക്രീയേഷൻസ് ഡയറക്ടർ സിബിപീറ്റർ 9061152474 എന്ന വാട്ട്ഴ്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടുക.



