
കോട്ടയം : അരീപ്പറമ്പ് വയലാർ ഗ്രാമീണ ഗ്രന്ഥപ്പുരയുടെ നേതൃത്വത്തിൽ 78-ാമത് സ്വാതന്ത്ര്യദിനം അരീപ്പറമ്പിൽ ആചരിച്ചു. ഗ്രന്ഥപ്പുരയുടെ പ്രസിഡന്റ് രതീഷ് ആർ പതാകയുയർത്തി.
റിട്ട. ജില്ലാ ജഡ്ജ് ടി എസ് പി മൂസത് സ്വാതന്ത്ര്യദിനസന്ദേശം നൽകി, സെന്റ് മേരീസ് കോളേജ് മലയാളം വിഭാഗം മേധാവി സി ജി മഞ്ജുഷ, ആറാം വാർഡ് ആശ വർക്കർ ഉഷ രാജു എന്നിവർ സംസാരിച്ചു.സെക്രട്ടറി ടി അഭിലാഷ് സ്വാഗതവും ട്രഷറർ അനു കെ ആർ നന്ദിയും പറഞ്ഞു.
ബിനു കെ ആർ, കണ്ണൻ പ്രേംജി, അനന്തകുമാർ, സ്മിത ദിനേഷ്, ജീമോൾ ജി നാഥ്, വിമൽ ബിജു ജെയിംസ്, അനന്തു കെ കുട്ടൻ, അഖിൽ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group