
കോട്ടയം : എംജി സർവകലാശാലയിൽ വയലാർ രാമവർമ്മയുടെ പേരിൽ അക്കാദമിക് ചെയർ ആരംഭിക്കണമെന്നു ക്ഷത്രിയ ക്ഷേമസഭ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കായിക കേരളത്തിന്റെ പിതാവെന്നറിയപ്പെടുന്ന കേണൽ ഗോദവർമ്മ രാജയുടെ ജന്മനാടായ പൂഞ്ഞാറിൽ ‘ജിവി രാജാ പ്രതിമ’യുടെ നിർമാണം വേഗത്തിലാക്കാനും സമ്മേളനം തീരുമാനിച്ചു.
പ്രശസ്‌ത സംഗീതജ്‌ഞനും നാഗസ്വര വിദ്വാനുമായ തിരുവിഴ ജയശങ്കർ വരച്ച കർണാടക സംഗീതത്തിലെ ഏഴു രാഗങ്ങളെ ആസ്പദമാക്കി വരച്ച ‘രാഗവർണം’ എന്ന പെയിന്റിങ്ങുകളൂടെ പ്രദർശനവും നടത്തി. ഭൂപാളം, മോഹനം, അമൃതവർഷിണി, ആനന്ദ ഭൈരവി, ആഭേരി, ശങ്കരാഭരണം, നീലാംബരി രാഗങ്ങളാണ് വർണങ്ങളിലാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണാഘോഷം തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു. ഇൻഡസ്ട്രിയൽ ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ഡോ.എ.പി. വർമ്മയെയും 75 വയസ്സ് കഴിഞ്ഞ സമുദായ അംഗങ്ങളെയും ആദരിച്ചു.
വിവിധ മത്സര വിജയികൾക്ക് സമ്മാനവും വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകി. പ്രസിഡന്റ് ആത്മജ വർമ്മ തമ്പുരാൻ അധ്യക്ഷത വഹിച്ചു. എം.കെ.സൂര്യകുമാർ വർമ്മ, യു.അജിത്ത് വർമ്മ, ടി.എം.രാംജി വർമ്മ, എം.മുരളീധര വർമ്മ, പി.കെ.രാധികാ വർമ്മ തുടങ്ങിയവർ പങ്കെടുത്തു.