video
play-sharp-fill

വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ പ്രോഗ്രാം ഇനി വേണ്ട; കര്‍ശന നിര്‍ദ്ദേശവുമായി വനം വകുപ്പ്

വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ പ്രോഗ്രാം ഇനി വേണ്ട; കര്‍ശന നിര്‍ദ്ദേശവുമായി വനം വകുപ്പ്

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്ന് വനം വകുപ്പ്. ഇത് സംബന്ധിച്ച് രണ്ട് സ്വകാര്യ ചാനലുകള്‍ക്ക് വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

പാമ്പുകളെ പിടികൂടി പ്രശസ്തിയ്ക്കായ് അവയെ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പ് കടിയേറ്റ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകും സാരമായ അപകടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളെ അനധികൃതമായി പിടിക്കുകയും ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.