വാവ സുരേഷ് പാമ്പു പിടുത്തം മതിയാക്കുന്നു;രാജവെമ്പാലയേക്കാൾ വിഷമുള്ളത് മനുഷ്യന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു.ആളുകളുടെ വായിൽ ഇരിക്കുന്നതുകേട്ടു മടുത്തകൊണ്ടണ് ഈ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമർശനങ്ങളാണ് എന്നെ തേടിയെത്തുന്നത്്.രാജവെമ്പാലയേക്കാൾ വിഷമുള്ളത് മനുഷ്യർക്കാണെന്ന് തോന്നാറുണ്ട് .ഇരുപത്തൊമ്പത് വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 165 രാജവെമ്പാലയുൾപ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്.സമൂഹമാധ്യമങ്ങളിൽ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകൾ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അടിസ്ഥാനരഹിതമായ രൂക്ഷമായ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകൾക്ക് വിൽക്കുന്നുവെന്നതുമെല്ലാം അടിസ്ഥാന രഹിതമായ ആരോപണമാണ്.ഒന്നും ആഗ്രഹിച്ചിട്ടല്ല ഈ പണിക്ക് ഇറങ്ങിയത്. ആദ്യം തിരുവനന്തപുരത്തും കൊല്ലത്തും മാത്രമായിരുന്നു പാമ്പിനെ പിടിച്ചിരുന്നത്. പ്രളയത്തിന് പിന്നാലെ 9 ജില്ലകളിൽ വരെ പോയി പാമ്പിനെ പിടിച്ചിട്ടുണ്ടെന്ന് വാവ സുരേഷ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
ഈ മേഖലയിലേക്ക് നിരവധിയാളുകൾ വന്നതിന് പിന്നാലെയാണ് തനിക്ക് നേരെ കരുതിക്കൂട്ടിയുള്ള രൂക്ഷമായ ആരോപണങ്ങൾ ഉയർന്നുതുടങ്ങിയതെന്ന് വാവ സുരേഷ് പറഞ്ഞു.അമ്മയ്ക്ക് പ്രായമായി, ഇനിയുള്ള കാലം എന്തെങ്കിലും ജോലി ചെയ്ത് അമ്മയെ നോക്കും.പക്ഷേ വേദനയോടെയാണ് ഈ രംഗത്തു നിന്നും മാറുന്നത്. ഒന്നും ആഗ്രഹിക്കാതെയായിരുന്നു താൻ പ്രവർത്തിച്ചത്. പക്ഷേ ഒറ്റപ്പെടുത്തലുകൾ ഒരു പരിധിയ്ക്ക് അപ്പുറമായി ഇനി വയ്യ ,പാമ്പു പിടിക്കുന്നതിൽ നിന്ന് തനിക്ക് ഒരു ലാഭവുമില്ല. പലപ്പോഴും ജീവൻ പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. പരിക്കേറ്റിട്ട് പോലും ഇറങ്ങിത്തിരിച്ച പരിപാടികളിൽ നിന്ന് പിന്മാറിയിട്ടുമില്ല. എന്നിട്ടും രൂക്ഷ വിമർശനം മാത്രമാണ് ബാക്കി. മനസ് മടുത്താണ് പിന്മാറ്റമെന്നും വാവ സുരേഷ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group