video
play-sharp-fill

വാവ സുരേഷിന് അപകടം പറ്റിയത് അന്താരാഷ്ട്ര വാര്‍ത്ത; കുറിച്ചിയുടെ മാപ്പ് സഹിതം പ്രശസ്ത പാമ്പ് പിടുത്തക്കാരന്റെ കഥ എഴുതി പാശ്ചാത്യ മാധ്യമങ്ങള്‍;  അന്താരാഷ്ട്ര തലത്തില്‍  പ്രശസ്തമായി കുറിച്ചിയും; ബ്രിട്ടനില്‍ ഏറ്റവും പ്രശസ്ത പത്രത്തില്‍ വിശദമായ റിപ്പോര്‍ട്ട്

വാവ സുരേഷിന് അപകടം പറ്റിയത് അന്താരാഷ്ട്ര വാര്‍ത്ത; കുറിച്ചിയുടെ മാപ്പ് സഹിതം പ്രശസ്ത പാമ്പ് പിടുത്തക്കാരന്റെ കഥ എഴുതി പാശ്ചാത്യ മാധ്യമങ്ങള്‍; അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായി കുറിച്ചിയും; ബ്രിട്ടനില്‍ ഏറ്റവും പ്രശസ്ത പത്രത്തില്‍ വിശദമായ റിപ്പോര്‍ട്ട്

Spread the love

സ്വന്തം ലേഖിക

ഒരു അപകടത്തിലൂടെ പാശ്ചാത്യമാധ്യമങ്ങളിലും ശ്രദ്ധേയമാവുകയാണ് വാവ സുരേഷ്.

ഈ അപകടം നടന്ന കുറിച്ചിയും അന്താരാഷ്ട്ര തലത്തില്‍ ഇപ്പോൾ പ്രശസ്തമാണ്. പല പാശ്ചാത്യമാധ്യമങ്ങളും കുറിച്ചി അടയാളപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
കുറിച്ചി എന്ന ഗ്രാമത്തില്‍ പാമ്പുപിടിക്കാന്‍ ചെന്ന വാവ സുരേഷിന്റെ കഥ വിശദമായി തന്നെയാണ് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ച പാമ്പ് തിരിഞ്ഞ് കൊത്തുന്ന വീഡിയോയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാമ്പ് കടിയേറ്റ ഉടന്‍ ബോധരഹിതനായ വാവയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോട്ടയത്തെ സ്വകര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം 20 ശതമാനം മാത്രമായിരുന്നു പ്രവര്‍ത്തനക്ഷമമായിരുന്നതെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രണ്ട് പതിറ്റാണ്ടിലെ പാമ്പുപിടുത്തത്തിനിടയില്‍ 48 കാരനായ വാവ സുരേഷ് ആയിരക്കണക്കിന് പാമ്പുകളെ രക്ഷപ്പെടുത്തിയ കാര്യവും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റൊരു പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സമയത്താണ് വാവ മൂര്‍ഖനെ പിടിക്കാന്‍ ഇറങ്ങിയതും അതിന്റെ കടിയേറ്റതും. അതാണ് സ്ഥിതിഗതികള്‍ ഗുരുതരമാകാനുള്ള കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തേ 2005- ഇതുപോലൊരു മൂര്‍ഖന്റെ കടിയേറ്റ് വാവ സുരേഷിന്റെ വലത് ചൂണ്ടുവിരല്‍ നഷ്ടമായിരുന്നു. പിന്നീട് 2020-ല്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാള്‍ തിരുവനന്തപുരത്ത് ആശുപത്രി ചികിത്സയിലുമായിരുന്നു.

മുകള്‍ താടിയില്‍ ഉള്ള വിഷപ്പല്ല് ഉപയോഗിച്ച്‌ ശക്തിയുള്ള ന്യുറോ ടോക്സിന്‍ ആണ് മൂര്‍ഖന്‍ മനുഷ്യരിലേക്ക് ദംശനത്തിലൂടെ കടത്തിവിടുന്നത്. രാജവെമ്പാല പോലുള്ള പാമ്പുകള്‍ക്കാണെങ്കില്‍ വളരെ വലിയ വിഷ ഗ്രന്ഥികളാണ് ഉള്ളത്. അതുകൊണ്ടു തന്നെ വലിയ അളവില്‍ വിഷം ഉദ്പാദിപ്പിക്കപ്പെടുകയും, ഓരോ ദംശനത്തിലും കൂടിയ അളവിലുള്ള വിഷം ഇരയുടെ ദേഹത്തേക്ക് കടത്തിവിടുകയും ചെയ്യും ഇതാണ് അപകടകരമാകുന്നത്.

വിഷഗ്രന്ഥികള്‍ പൂര്‍ണ്ണമായും നിറഞ്ഞിരിക്കുകയും, അതുപോലെ പെട്ടെന്ന് കടി വിടാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരൊറ്റ ദംശനത്തില്‍ 20 മനുഷ്യരെ വരെ കൊല്ലാനുള്ള ന്യുറോ ടോക്സിനാണ് കടത്തിവിടാന്‍ സാധിക്കുക. ഒരു വലിയ ആനയെ വരെ കൊല്ലാന്‍ ഇതുകൊണ്ട് സാധിക്കും.