video
play-sharp-fill

നാട്ടുകാരെ വിറപ്പിച്ച അണലിയെ വാവ സുരേഷ് ഭരണിയിലാക്കി

നാട്ടുകാരെ വിറപ്പിച്ച അണലിയെ വാവ സുരേഷ് ഭരണിയിലാക്കി

Spread the love

സ്വന്തം ലേഖകൻ

ഹരിപ്പാട്: നാട്ടുകാരെ വിറപ്പിച്ച അണലിയെ വീട്ടുവളപ്പിൽ നിന്ന് വാവ സുരേഷ്‌
പിടികൂടി. കരുവാറ്റ തെക്ക് സജൻ നിവാസിൽ പ്രസന്നന്റെ വീട്ടു വളപ്പിൽ നിന്ന് നാലടി നീളമുള്ള കൂറ്റൻ അണലിയെ ആണ് വാവാ സുരേഷ് പിടികൂടിയത്. വീട്ടുവളപ്പിലെ തെങ്ങിൻ ചുവട്ടിൽ ഓല എടുക്കുവാനായി ചെന്നപ്പപ്പോൾ പാമ്പിനെ കണ്ട് ഭയന്ന വീട്ടമ്മ അറിയിച്ചതോടെ അയൽക്കാർ ഓടിയെത്തി.തുടർന്ന് അയൽക്കാർ കൂടി വലയിട്ടു മൂടിയതിന് ശേഷം വാവ സുരേഷിനെ അറിയിച്ചു. രണ്ടു മണിക്കൂറുകൾക്ക് ശേഷം സുരേഷ് എത്തി പാമ്പിനെ പിടിച്ചു ഭരണിയിലാക്കുകയായിരുന്നു. പതിനഞ്ച് വയസ് പ്രായമുള്ള ആൺ അണലിയാണിതെന്ന് അദ്ദേഹം പറഞ്ഞു.