വാവാ സുരേഷിനെ അണലി കടിച്ചു: സുരേഷിനെ പാമ്പ് കടിച്ചത് 250 ലേറെ തവണ; അഞ്ചാം തവണയും ഐ സി യു വിൽ നിന്ന് സുരേഷ് മടങ്ങിയെത്തും എന്ന പ്രതീക്ഷയിൽ ആരാധകർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിഷപ്പാമ്പുകളുടെ ഉറ്റ തോഴനായ വാവാ സുരേഷ് പാമ്പുകടിയേറ്റ് അഞ്ചാംതവണയും ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ. തന്റെ ജീവിതത്തിനിടെ 250ലേറെ തവണ പാമ്പുകടിയേറ്റ സുരേഷ് നാലു തവണയാണ് ആണ് ഇതിനു മുമ്പ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. നാലുതവണത്തേതിനും സമാനമായി ഇത്തവണയും സുരേഷ് പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കൊല്ലം പത്തനാപുരത്ത് ഒരു വീട്ടിൽ നിന്ന്
പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിനെ പാമ്പ് കടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലാണ് സുരേഷ് ചികിത്സയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. കിണറ്റില്‍ കുടുങ്ങിക്കിടന്ന പാമ്പിനെ , കിണറ്റിലിറങ്ങി പിടിച്ച് പുറത്തെടുത്തതിന് ശേഷമാണ് സുരേഷിന് കടിയേറ്റത്. അദ്ദേഹത്തിന്റെ വലത്തെ കൈയില്‍ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. കടിയേറ്റ് മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആശുപത്രിയിലെത്തിച്ചത്.
മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആന്‍റിവെനം നല്‍കി വരികയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ എം.എസ്. ഷര്‍മ്മദ് അറിയിച്ചു. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉഗ്ര വിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷ് നിരീക്ഷണത്തിലാണ്.