തൃക്കൊടിത്താനത്ത് അർദ്ധരാത്രി വീടിനുള്ളിൽ വ്യാജ വാറ്റ്: മണത്തറിഞ്ഞ പൊലീസ് സംഘം വീട് റെയിഡ് ചെയ്തു പിടിച്ചത് 11 ലിറ്റർ കോടയും ഒന്നര ലിറ്റർ ചാരായവും
തേർഡ് ഐ ബ്യൂറോ
കോട്ടയം: റെഡ് സോണിലായ കോട്ടയത്ത് ഉടനെങ്ങും മദ്യശാലകൾ തുറക്കില്ലെന്ന് ഉറപ്പിച്ചതോടെ കുടിയന്മാർ സ്വന്തം നിലയിൽ വീട്ടിൽ വാറ്റ് തുടങ്ങി. ഇത്തരത്തിൽ തൃക്കൊടിത്താനത്ത് വീടിനുള്ളിൽ വാറ്റ് നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം കോട്ടമുറി തെങ്ങുംമ്പുറം ഭാഗത്ത് വീടിനുള്ളിലാണ് പ്രതികൾ ചേർന്നു വ്യാജവാറ്റ് നടത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം കോട്ടമുറി തെങ്ങുംമ്പുറം വടക്കതിൽ വീട്ടിൽ നിധീഷ, രഞ്ജിത്ത്, സുനിൽ എന്നിവരെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ വ്യാജ വാറ്റ് നടക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം ദിവസങ്ങളായി പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. രാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷമായിരുന്നു പ്രതികൾ വ്യാജ വാറ്റ് നടത്തിയിരുന്നത്.
ഇത് മനസിലാക്കിയ പൊലീസ് സംഘം രാത്രിയിൽ വീട്ടിൽ എത്തുകയായിരുന്നു. വീടിനുള്ളിൽ അടുക്കളയിൽ കുക്കറും പാത്രങ്ങളും നിരത്തി വച്ച ശേഷം ശാസ്ത്രീയമായ രീതിയിലായിരുന്നു വ്യാജ വാറ്റ്. സംഭവം അറിഞ്ഞ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ മനോജ്, സിവിൽ പൊലീസ് അജിത്, പ്രതീഷ്, ഹോം ഗാർഡ് ബാബു, അനിൽ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. തുടർന്നു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.