
തിരുവനന്തപുരം: മൂന്ന് മുന്നണികളും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവില്‍ ബിജെപിയ്‌ക്ക് സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ എത്തും.
ശാസ്‌തമംഗലം കൗണ്‍സിലറായ ആർ ശ്രീലേഖ നാളെത്തന്നെ മണ്ഡലത്തില്‍ ചുമരെഴുത്ത് നടത്തി പ്രചാരണം തുടങ്ങുമെന്നാണ് വിവരം. ശ്രീലേഖയ്‌ക്കൊപ്പം ശോഭാ സുരേന്ദ്രൻ, ജി കൃഷ്‌ണകുമാർ എന്നിവരുടെ പേരുകളും മണ്ഡലത്തില്‍ പരിഗണിച്ചിരുന്നു.
പാലക്കാട് മണ്ഡലത്തിലും ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേമത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, കാട്ടാക്കട പി കെ കൃഷ്‌ണദാസ്, ആറന്മുള കുമ്മനം രാജശേഖരൻ, മലമ്പുഴയില്‍ സി കൃഷ്‌ണകുമാർ, ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്‌പതി, പാലയില്‍ ഷോണ്‍ ജോർജ്, തിരുവല്ല അനൂപ് ആന്റണി എന്നിങ്ങനെ നേതാക്കന്മാരുടെ മണ്ഡലങ്ങള്‍ നേരത്തെ തീരുമാനമായിരുന്നു.



