വട്ടിയൂര്‍ക്കാവില്‍ ബിജെപി വോട്ടിനായി കെ മുരളീധരൻ ശ്രമിക്കുന്നുവെന്ന് വി കെ പ്രശാന്ത്; ‘മണ്ഡലത്തില്‍ സിപിഎം-ബിജെപി പോരാട്ടം’

Spread the love

തിരുവനന്തപുരം: ‌വട്ടിയൂർക്കാവിലെ ഒരു ബിജെപി കൗണ്‍സിലർ കോണ്‍ഗ്രസ് സ്ഥാനാർഥി കെ മുരളീധരന് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്.

video
play-sharp-fill

ബിജെപിയുടെ വോട്ട് വാങ്ങാൻ മുരളീധരൻ വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതാണ് എതിർ സ്ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

ബിജെപിയെ എതിർത്തുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ട് പോവുന്നത്. സിറ്റിംഗ് എംഎല്‍എ എന്ന നിലയില്‍ എല്ലാ രാഷ്ട്രീയ പാർട്ടികളിലെ ആളുകള്‍ക്കും വേണ്ടി സഹായം ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ഞങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും വി കെ പ്രശാന്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ മുരളീധരൻ വളരെ രഹസ്യമായി ബിജെപിയുടെ പിന്തുണ തേടുന്നുണ്ട്. ശ്രീലേഖയോട് ബിജെപിയില്‍ ചിലർക്കുള്ള അതൃപ്തി മുതലെടുക്കുക എന്നതാണ് മുരളീധരൻ ചെയ്യുന്നത്. മറ്റു പാർട്ടികളിലുള്ള ആളുകളും ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. കോർപ്പറേഷൻ ഭരണം ഇല്ലെന്നത് വിജയത്തെ ബാധിക്കില്ല.

വട്ടിയൂർക്കാവില്‍ ത്രികോണമത്സരമാണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നും വി.കെ പ്രശാന്ത് പറഞ്ഞു.