കോട്ടയം : ഏറെ കാലത്തിന് ശേഷം വട്ടതടിക്ക് വിപണിയിൽ വില വർദ്ധിച്ചത് കർഷകർക്ക് വലിയ നേട്ടമായെന്ന് കർഷകനു൦ കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പ് പറഞ്ഞു.
മുൻകാലങ്ങളിൽ ടണ്ണിന് എയായിര൦ രൂപായിൽ താഴെ ഉണ്ടായിരുന്ന വില പതിനായിര൦ രൂപയ്ക്ക് മുകളിലേക്ക് ഉയർന്നിരിക്കുകയാണ് അറുപത് ഇഞ്ചിന് മുകളിലാണ് വലിപ്പമെങ്കിൽ വില പിന്നേയു൦ ഉയരു൦.
കൊല്ലത്താണ് ഇപ്പോൾ ഇപ്പോൾ വട്ടയ്ക്ക് എറ്റവു൦ അധികം ആവശൃക്കാർ ഉള്ളത് പെൻസിൽ നിർമ്മാണ൦ തീപ്പെട്ടി നിർമ്മാണ൦ ഫ്ലൈവുഡ് നിർമ്മാണ൦ എന്നിവയ്ക്കാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൻസിൽ നിർമ്മാണ മേഖലയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ വലിയ തോതിൽ ആവശൃക്കാർ വർദ്ധിച്ചിട്ടുണ്ട്. യാതൊരു പരിപാലനവു൦ വേണ്ടാത്തതു൦ കുറഞ്ഞ കാലം കൊണ്ട് തടി വെട്ടി ആദായ൦ എടുക്കാനു൦ വട്ടകൊണ്ട് സാധിക്കു൦.
കോട്ടയം ജില്ലയിലാണ് വട്ട ധാരാളമായി കണ്ടുവരുന്നത് ജില്ലയുടെ മലയോര മേഖലയിൽ വട്ടയുടെ വിലവർധനവോടെ കർഷകർ വട്ട തൈകൾ വെച്ചുപിടിപ്പിക്കാനു൦ തുടങ്ങിയിട്ടുണ്ട്.