സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു ; യുവാവ് പിടിയിൽ

Spread the love

വട്ടപ്പാറ : യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി നാലു വർഷത്തോളം പീഡിപ്പിക്കുകയും 5 ലക്ഷത്തോളും രൂപ തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. പാലോട് മീൻമുട്ടി തടത്തരികത്തു വീട്ടില്‍ നിധി (36) നെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ 2018 ല്‍ സാമൂഹ്യ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പാലോടുള്ള വീട്ടില്‍ വച്ചും യുവതിയുടെ വീട്ടില്‍ വച്ചും സുഹൃത്തുക്കളുടെ വീട്ടിലും കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ചുമാണ് പീഡിപ്പിച്ചത്. തുടർന്ന് പലതവണയായി അഞ്ച് ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കി.

പിന്നീട് വിവാഹം കഴിക്കാതെയും പണം തിരികെ നല്‍കാതെയും പ്രതി മുങ്ങിയതിനെ തുടർന്ന് യുവതി അന്വേഷിച്ചപ്പോഴാണ് പ്രതി മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നതായി അറിഞ്ഞത്. യുവതി പ്രതിയെ അന്വേഷിച്ചു പോയതിനെ തുടർന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. തുടർന്നാണ് യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയത്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group